കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര എയര്‍പോര്‍ട്ടില്‍ കൂടുതല്‍ ആളുകളെ സ്വീകരിക്കാന്‍ കാബിനറ്റ് യോഗത്തില്‍ തീരുമാനമായതായി അല്‍ ക്വബ്സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം 7,500 യാത്രക്കാരെ വരെ സ്വീകരിക്കാന്‍ സൗകര്യമൊരുക്കണമെന്നാണ് എയര്‍പോര്‍ട്ട് അധികൃതരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അധികൃതര്‍ ഇത്തരമൊരു നിര്‍ദേശം വച്ചത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികളുടെ പ്രത്യേക അഭ്യര്‍ത്ഥനയും യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നിലുണ്ട്. കുവൈത്തില്‍ നിന്ന് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ലക്ഷ്യ സ്ഥാനങ്ങളായുള്ള നഗരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.