കൊടിയത്തൂര്‍: കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കൈമാറാണമെന്ന് സി.പി.എം കൊടിയത്തൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.മുന്‍ യു.ഡി.എഫ് ഭരണസമിതിയുടെ പിടിപ്പ് കേട് സ്കൂള്‍ ഗ്രൗണ്ട് കോടതി ജപ്തി ചെയ്തിരിക്കുകയാണ്.
കട ബാധ്യത തീര്‍ത്ത് സ്ഥലം വീണ്ടെടുക്കുകയും, കേരള സര്‍ക്കാര്‍ അനുവദിച്ച കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുന്നതിന് കരാറുകാരന് ആവശ്യമായ സ്ഥലം കൈമാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി സി.പി.എം കൊടിയത്തൂര്‍ ലോക്കല്‍ സമ്മേളനം വി.ടി അഹമ്മത് കുട്ടി നഗറില്‍ ഏരിയ സെക്രട്ടറി ടി.വിശ്വനാഥന് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം ഇ.രമേശ് ബാബു, വി.കെ വിനോദ്, ജോണി ഇടശ്ശേരി, സി.ടി.സി.അബ്ദുല്ല, വി. വസീഫ് എന്നിവര്‍ പങ്കെടുത്തു. നാസര്‍ കൊളായി രക്തസാക്ഷി പ്രമേയവും അരുണ്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ലോക്കല്‍ കമ്മിറ്റി അംഗങ്ങളായി കെ.പി ചന്ദ്രന്, എന്‍.രവീന്ദ്രകുമാര്‍, ഗിരീഷ് കാരക്കുറ്റി, വി. വീരാന്‍കുട്ടി, നാസര്‍ കൊളായി, എ.പി കബീര്‍, കെ.ടി മൈമൂന, ഇ. അരുണ്‍, സി.ടി. ഗഫൂര്‍, കെ.സി മമ്മത് കുട്ടി, കെ.ടി ഗഫൂര്‍, സലീനമുജീബ് പി.സി, അനസ് താളത്തില്‍, അഖില്‍ കണ്ണാംപറമ്ബ്, ലാലു പ്രസാദ് എന്നിവരെ തിരഞ്ഞെടുത്തു. ലോക്കല്‍ സെക്രട്ടറിയായി എന്‍. രവീന്ദ്രകുമാറിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. എ പി. കബീര്‍ സ്വാഗതവും. കെ.പി ചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.