കോഴിക്കോട്∙ മലയോര മേഖലയിൽ പലയിടത്തും കനത്തമഴ. തിരുവമ്പാടി പഞ്ചായത്ത് മേലെ മറിപ്പുഴ വനമേഖലയിൽ ഇന്നലെ വൈകിട്ട് ഉരുള്‍പൊട്ടലുണ്ടായി. മണ്ണും വെള്ളവും ഒഴുകി പോകുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വനമേഖല ആയതിനാൽ കൃഷിനാശവും ആളപായവും ഇല്ല. ഉരുൾപൊട്ടലിലെ മണ്ണും വെള്ളവും കല്ലും മറിപ്പുഴയിൽ പതിച്ചു. പുഴയിലെ ഒഴുക്ക് നിലച്ചു. ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.