കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരുന്നു. കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻ പുഴക്ക് സമീപം മറിപ്പുഴയിലെ മലയിൽ ഉരുൾപൊട്ടൽ സമാന മണ്ണിടിച്ചിൽ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മലവെള്ളപ്പാച്ചലിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ സമീപ വാസികളും ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.