കോഴിക്കോട് ചേവായൂർ ഭാഗത്ത് ലോ കോളേജ് വിദ്യാർത്ഥി അപകടകരമായി കാർ ഓടിച്ച നിരവധി സ്ഥലങ്ങളിൽ അപകടമുണ്ടാക്കി. നാലു വാഹനങ്ങളിലും വഴിയാത്രക്കാരിയായ ഒരു കുട്ടിയെയും കാർ ഇടിച്ചു. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടി. ലോ കോളേജ് വിദ്യാർഥി ഓടിച്ച കാർ ചേവായൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതെ സമയം വിദ്യാർത്ഥിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം മാത്രമേ കാരണം വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.