മുക്കം: കാരശേരി കുടുംബാരോഗ്യകേന്ദ്രം തകർക്കാൻ മെഡിക്കല്‍ ഓഫീസറും ലേഡി ഹെല്‍ത്ത് ഇൻസ്പെക്ടറും ഗൂഢാലോചന നടത്തുന്നതായി ആരോപിച്ച് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി.
മാർച്ച് സിപിഎം ഏരിയ സെക്രട്ടറി വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. എം.ആർ. സുകുമാരൻ അധ്യക്ഷനായി. കെ.പി. ഷാജി, സജി തോമസ്, കെ.സി. ആലി, വി. മോയി, വി.പി. ജമീല, രാജിതാ മൂത്തേടത്ത്, ജിജിത സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.കെ. സുരേഷ്, അജയഘോഷ്, യു.പി മരക്കാർ, സുനില കണ്ണങ്കര, പി. വിജയൻ തുടങ്ങിയവർ നേതൃത്വം നല്കി.
മെഡിക്കല്‍ ഓഫീസറുടെ അപക്വമായ തീരുമാനത്തിന്റെ ഫലമായി ആശുപത്രി പ്രവർത്തനം താറുമാറായിരിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. രാവിലെ തേക്കുംകുറ്റി അങ്ങാടിയില്‍ നിന്നും തുടങ്ങിയ മാർച്ചില്‍ നിരവധി പേർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.