കൊടിയത്തൂർ: പ്രകൃതിയിൽ നിന്ന് പഠിച്ച് വിജ്ഞാന അന്വേഷികളാകാൻ വിദ്യാർഥികളെ സഹായിക്കുന്നതിന് പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പ്രയോഗിച്ചത് അവരിൽ ആവേശമായി.
സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ് “ഒറ്റയല്ലൊരു ജീവിയും” പാഠഭാഗത്തിന്റെ പ്രായോഗിക പഠനത്തിന് അദ്ധ്യാപകരോടൊപ്പം പ്രകൃതിയില്‍ ഇറങ്ങിയത്. ഭക്ഷ്യോൽപ്പാദന പ്രക്രിയയും ജീവലോകത്തിൻ്റെ നിലനിൽപ്പിന് അടിസ്ഥാനമായ ആവാസവ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളും മനസ്സിലാക്കാൻ പുതിയ പഠനരീതി സഹായിച്ചു. പ്രാദേശിക വിഭവങ്ങളുപയോഗിച്ചുള്ള പഠനപ്രവർത്തനത്തിന്റെ ഉദ്ഘാടനം പ്രധാനാദ്ധ്യാപകന്റെ ചുമതല വഹിക്കുന്ന മുജീബ് നിർവഹിച്ചു. ശാസ്ത്രാത്രാദ്ധ്യാപകരായ അബ്ദുല്‍ നസീർ മണക്കാടിയില്‍, അഞ്ജു പാർവീൻ, ഹസീന എന്നിവർ നേതൃത്വം നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.