കൂരാച്ചുണ്ട്: പഞ്ചായത്തിലെ ചെറുകിട കോഴിയിറച്ചി വ്യാപാരികള്‍ക്കു ലൈസൻസ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ സമര രംഗത്തേക്ക്. കോഴിയിറച്ചി വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള വേസ്റ്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ കടകളില്‍ ശീതീകരണ സംവിധാനം ഏർപ്പെടുത്തണമെന്ന വിഷയത്തിലാണ് പഞ്ചായത്ത് വ്യാപാരികള്‍ക്ക് ലൈസൻസ് പുതുക്കി നല്കാൻ തയാറാകാത്തതെന്നാണ് പരാതി.
12 ദിവസത്തിനുള്ളില്‍ ലൈസൻസ് പുതുക്കി നല്‍കിയില്ലെങ്കില്‍ ആഗസ്റ്റ് ഒന്നിന് പഞ്ചായത്ത് ഓഫീസിനു മുമ്ബില്‍ ധർണയും ഉപവാസ സമരവും അനുഷ്ഠിക്കുമെന്ന് ഭാരവാഹികളായ ജോബി വാളിയാംപ്ലാക്കല്, റസാഖ് കായലാട്ടുമ്മല്‍, ഇ.ടി.നിതിൻ എന്നിവർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.