മോട്ടോർ വാഹനവകുപ്പ് കോഴിക്കോട് സ്വകാര്യ ബസുകളിൽ പരിശോധന . കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തുന്ന ബസുകളിലെ ടയറുകൾ, വൈപ്പറുകൾ, ലൈറ്റുകൾ എന്നിവ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. വാഹനങ്ങളിൽ ചോർച്ചയുണ്ടോ എന്നത് സംബന്ധിച്ചും മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തി.സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത ബസുകളിൽ നിന്ന് പിഴയിടാക്കി.മഴ കാലമായതോടെയാണ് കൂടുതൽ പ്രദേശങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. ഇതിനിടെ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത കെഎസ്ആർടിസി ബസുകൾക്കെതിരെ നടപടി എടുത്തില്ലെന്ന് ആരോപിച്ചു സ്വകാര്യ ബസ് ജീവനക്കാർ രംഗത്തെത്തി.എന്നാൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള മുഴുവൻ ബസുകളും പരിശോധിക്കാനാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ തീരുമാനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.