കോഴിക്കോട് : എസ്.എസ്.എഫ് 32ാമത് ജില്ലാ സാഹിത്യോത്സവിന് ഇന്ന് നരിക്കുനിയില്പതാക ഉയരും. 27ന് സമാപിക്കും. 26ന് തെലുങ്ക് സാഹിത്യകാരൻ ഡോ.
കവിയാകൂബ് ഉദ്ഘാടനം ചെയ്യും. 26, 27 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ജില്ലയിലെ 10 ഡിവിഷനുകളില്‍ നിന്ന് 2000ത്തിലധികം വിദ്യാർത്ഥികള്‍ പങ്കെടുക്കും. ആത്മീയ സംഗമം, വികസന ചർച്ച, മിഴിവ്- സാഹിത്യക്യാമ്ബ്, ഗസയിലെ നരഹത്യയില്‍ പ്രതിഷേധിച്ച് കുരുന്നുകള്‍ നെതന്യാഹുവിന് കത്തെഴുതുന്നു, തുടർ പഠന വഴികളറിയാൻ കരിയർ ഗാല, തവസ്സല്‍ന, തീം ഡിസ്കഷൻ തുടങ്ങിയ പരിപാടികള്‍ ഇന്ന് മുതല്‍ നടക്കും. വാർത്താസമ്മേളനത്തില്‍ കോഴിക്കോട് സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ശുഐബ് കുണ്ടുങ്ങല്‍, ആശിഖ് സഖാഫി കാന്തപുരം, റാശിദ് പുല്ലാളൂർ, മൻസൂർ സഖാഫി പരപ്പൻ പൊയില്‍ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










