ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകുമെന്ന് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷൻ ആഭ്യന്തര മന്ത്രാലയവുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന കേന്ദ്ര മന്ത്രിസഭാ യോഗം ചൊവ്വാഴ്ച ചേരും. ബുധനാഴ്ചയ്ക്കകം നയതീരുമാന റിപ്പോർട്ടുകൾ സമർപ്പിക്കാൻ മന്ത്രാലയങ്ങളോട് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചു. അതെ സമയം പദ്ധതികളുടെ ഉദ്ഘാടനവും ബുധനാഴ്ചയ്ക്കകം പൂർത്തിയാക്കണം.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ മുഖ്യ കമ്മിഷണറും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജമ്മു കശ്മീർ സന്ദർശിക്കും. പിന്നാലെ സമ്പൂര്‍ണയോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. 2019ലെ പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ ഏഴ് ഘട്ടങ്ങളായാവും തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ രണ്ടാം ആഴ്ചയോടെയുണ്ടാവുമെന്നാണ് റിപ്പോർട്ട്. മാർച്ച് 14 മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നേക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.