ബാലുശേരി : ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബാലുശേരി പറമ്ബിന് മുകളിലുണ്ടായ അപകടത്തില്‍ ഉള്ളിയേരി മാമ്ബൊയില്‍ മുഹമ്മദ് ഫാസില്‍ (25) ആണ് മരിച്ചത്.
ഉള്ളിയേരിയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ഉടൻ തന്നെ മുഹമ്മദ് ഫാസിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മലബാര്‍ ഗോള്‍ഡിലെ ജീവനക്കാരനാണ് ഫാസില്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










