ന്യൂഡൽഹി: മഡ്ഗാവ് – കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ സർവീസ് സജീവ പരിഗണനയിലെന്ന് പി.ടി. ഉഷ എം.പി പത്രക്കുറിപ്പിൽ അറിയിച്ചു.
മഡ്ഗാവിൽ നിന്ന് ആരംഭിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടണമെന്ന ഗോവൻ മലയാളി സമൂഹത്തിൻ്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് താൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. വിഷയത്തിൽ മന്ത്രി അനുഭാവപൂർണമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും എംപി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.