കോഴിക്കോട്: കെഎസ്ആർടിസി വാണിജ്യ സമുച്ചയം അപകട ഭീഷണയില്‍. കെട്ടിടം ഉടൻ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മദ്രാസ് ഐഐടി റിപ്പോർട്ട്. ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും കെട്ടിടം അപകട ഭീഷണി നേരിടുന്നുണ്ടെന്നുമാണ് മദ്രാസ് ഐ ഐടി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. നിര്‍മാണത്തിന് വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചിട്ടില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ ബസ് സ്റ്റാന്റ് താല്‍ക്കാലികമായി മാറ്റാന്‍ ആലോചനയുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ ആണ് കെഎസ്ആർടിസി വാണിജ്യ സമുച്ചയം പ്രവർത്തനത്തിനായി അലിഫ് ബിൽഡേഴ്സിന് കൈമാറിയത്. എന്നാൽ, ഉദ്ഘാടന വേളയിൽ മന്ത്രി ഉൾപ്പെടെയുള്ളവർ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്ന രീതിയില്‍ ഉപയോഗിക്കാൻ കഴിയില്ലെന്നും കെട്ടിടം പുതുക്കിപ്പണിയണമെന്നും പറഞ്ഞിരുന്നു.
ആ സമയത്ത് കെട്ടിടം ജീർണ്ണാവസ്ഥയിലായിരുന്നുവെന്ന് ആരും പറഞ്ഞിരുല്ല, എന്നാല്‍ ഇപ്പോള്‍ സമുച്ചയം അപകട ഭീഷണയിലാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. തുടര്‍ന്ന് കെട്ടിടം നവീകരിക്കുന്നതിനായി ബസ് സ്റ്റാന്‍ഡ് മാറ്റാനുള്ള ആലോചനിയിലാണ് അധികൃതര്‍ അറിയിച്ചു.
2015 ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയം നിര്‍മ്മിച്ചത്. 76 കോടി രൂപയാണ് ചെലവിലാണ് സമുച്ചയം നിര്‍മ്മിച്ചത്. വലിയ വ്യാപ്തിയുള്ള കെട്ടിടത്തിലെ ചില മുറികള്‍ വാടകയ്ക്ക് കൊടുക്കാനും അന്ന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ തുടക്കം മുതലെ നിരവധി പരാതികളാണ് കെട്ടിടത്തിന്റെ അപാകത സംബന്ധിച്ച് ഉയര്‍ന്നു വന്നത്. നിലവിലെ ബലക്ഷയം പരിഹരിക്കാന്‍ 30 കോടിയോളം രൂപ ചെലവാവുമെന്നാണ് കണക്കു കൂട്ടുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.