നാരങ്ങ ആന്റിഓക്സിഡന്റുകളുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിൽ ഒന്നാണ്. അതിനാൽ, ഇത് ആരോഗ്യത്തിനും ചർമ്മത്തിനും സഹായിക്കുന്ന ഒന്നാണ്. ലെമൺ ടീ ദഹന പ്രശ്നങ്ങൾക്കുള്ള ഏറ്റവും മികച്ച പരിഹാരമാണ്. ലെമൺ ടീ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുകയും നല്ല ആരോഗ്യം നൽകുകയും ചെയ്യുന്നു.
ശരീരത്തിലെ പിഎച്ച് നില ശരിയാക്കാൻ ലെമണ്‍ ടീ നല്ലതാണ്. കൂടാതെ അണുബാധ പോലുള്ള പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാവുകയും ഇല്ല. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ഏറ്റവും ഉചിത പരിഹാരമായ ലെമൺ ടീ ടോക്സിൽ കുറയ്ക്കാൻ ഏറ്റവും നല്ലതാണ്.
ലെമൺ ടീ നിർജ്ജലീകരണം തടയാനും മികച്ച ശാരീരിക പ്രവർത്തനത്തിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ വെറും വയറ്റിൽ ലെമണ്‍ ടീ കുടിക്കുന്നത് ശീലമാക്കാം. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ശരീരത്തിനും മനസ്സിനും നല്ല മാനസികാവസ്ഥ നൽകാനും ലെമൺ ടീ സഹായിക്കുന്നു.
വായ് നാറ്റം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ലെമണ്‍ ടീ നല്ലതാണ്. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനുള്ള കഴിവ് ലെമൺ ടീയ്ക്കുണ്ട്. വിട്ടുമാറാത്ത ചുമയും ജലദോഷവും ഉള്ളവർ ദിവസവും ഒരു കപ്പ് ലെമണ്‍ ടീ കുടിക്കണം. ഇത് തുമ്മലും ജലദോഷവും ഒഴിവാക്കാൻ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ലെമൺ ടീ ഏറെ മികച്ചതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.