കോഴിക്കോട് : മണാശ്ശേരി പുൽപറമ്പ് ചുള്ളിക്കാപറമ്പ് ചെറുവാടി റോഡ് പണിയുടെ ഭാഗമായി പൈപ്പ് പൊട്ടി കുടിവെള്ളവിതരണം മുടങ്ങിയിട്ട് മാസങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ലാത്ത സാഹചര്യത്തില്‍ വാര്‍ഡ് മെമ്ബറുടെ ഒറ്റയാള്‍ കുത്തിയിരിപ്പ് സമരം. കൊടിയത്തൂര്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡ് മെമ്ബര്‍ ഫസല്‍ കൊടിയത്തൂരാണ് കൊടിയത്തൂര്‍ അങ്ങാടിയില്‍ സമരം നടത്തിയത്. നിലവിൽ കൊടിയത്തൂർ ഭാഗത്തെ പ്രവൃത്തി അശാസ്ത്രീയമാണെന്ന ആക്ഷേപവും പണികൾ ഇഴഞ്ഞു നീങ്ങുന്നതിനെതിരെയും നേരത്തെ തന്നെ ആക്ഷേപം ഉയർന്നിട്ടുണ്ട്. ഈ സമയത്താണ് ജല അതോറിറ്റിയും പൊട്ടിയ പൈപ്പുകൾ നന്നാക്കാതെ ജനങ്ങൾക്ക് ദുരിതം സൃഷ്ടിക്കുന്നത്.
കോടികള്‍ മുടക്കി നവീകരിക്കുന്ന റോഡ് പ്രവൃത്തിയുടെ ഭാഗമായി വിവിധ വകുപ്പുകള്‍ തമ്മില്‍ യാതൊരു വിധ ഏകോപനവുമില്ലാത്ത അവസ്ഥയാണുള്ളത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തോന്നിയപോലെ പ്രവൃത്തി നടത്തി പോവുന്നതിനാല്‍ നാട്ടുകാര്‍ ഏറെ ദുരിതത്തിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.