കോഴിക്കോട്: ചെറുകുളത്തൂരിൽ വീട് തകർന്ന് നിരവധി പേർക്ക് പരിക്ക്. നിർമാണം പുരോഗമിക്കുന്ന കോൺക്രീറ്റ് വീടാണ് തകർന്നു വീണത്. കോൺക്രീറ്റ് പാളിക്കടിയിൽ കുടുങ്ങികിടന്ന ഒമ്പതു തൊഴിലാളികളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. വെണ്മാറ സ്വദേശി അരുണിന്റെ വീടിന്റെ രണ്ടാം നില പണിയുന്നതിനിടെയാണ് സ്ലാബ് തകര്‍ന്ന് അപകടമുണ്ടായത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പലരെയും രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളിമാട്കുന്നിൽനിന്നും മുക്കത്തുനിന്നുമുള്ള ഫയർഫോഴ്സാണ് സംഭവ സ്ഥലത്ത് എത്തിയത്. ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.
അതിഥി തൊഴിലാളികളാണ് വീട്ടിലുണ്ടായിരുന്നത്. കൊല്‍ക്കത്ത സ്വദേശികള്‍ ആണ് അപകടത്തില്‍പെട്ട തൊഴിലാളികളെല്ലാം. അസാര് ഹുസൈന്, നസീം ഖാന്, അസതുല്‍, ഫിറോസ് ഖാന്, റജബ്, ജാമില്‍, മുബാറക്ക്, റന എന്നിവരാണ് അപകടത്തില്‍പ്പെട്ട തൊഴിലാളികള്‍. ഇവര്‍ ഈ വീട്ടില്‍ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു. വീടിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായതെന്ന് സമീപവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.