കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ ഒടുവിൽ സൗദി മണ്ണിലെത്തി. വിവിധ രാജ്യങ്ങളിലൂടെ കടന്ന് ഒടുവിൽ കുവൈത്തിന് ശേഷം സൗദി അറേബ്യയിൽ പ്രവേശിച്ചു. ഇറാഖിൽ നിന്ന് കുവൈറ്റിലെത്തിയ ഷിഹാബ് തന്റെ ആഗ്രഹം സഫലമാക്കാനുള്ള പ്രധാന ചുവടുവയ്പായി ഞായറാഴ്ച പുലർച്ചെ അഞ്ചിന് ശേഷം സൗദി മണ്ണിലേക്ക് കാലെടുത്തുവച്ചു.
കേരളത്തിൽ നിന്ന് നടന്ന് പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെ കാൽനടയായി സഞ്ചരിച്ച് പുണ്യഭൂമിയിലെത്തുന്ന ശിഹാബ്, മുന്നിലുള്ള അടുത്ത ലക്ഷ്യം മദീനയാണ്. സൗദി അറേബ്യയിലെ ഹഫർ ബാത്വിൻ വഴിയാണ് മദീനയിലേക്കുള്ള നടത്തം.
നേരത്തെ ആദ്യഘട്ടത്തിൽ ഇറാഖിൽ നിന്ന് ബസ്വറ കുവൈറ്റ് വഴി സൗദി അറേബ്യയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെങ്കിലും പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം പുതിയ എളുപ്പവഴി തിരഞ്ഞെടുത്ത് കുവൈത്തിനെ മറികടന്ന് നേരെ സൗദി അതിർത്തിയിലേക്ക് യാത്ര തുടങ്ങി. എന്നാൽ ഈ അതിർത്തി വഴി ഇറാഖിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് വിദേശികൾക്ക് പ്രവേശിക്കാനാകില്ലെന്ന സൈനിക നിർദേശത്തെ തുടർന്ന് ഈ ഉദ്യമം ഉപേക്ഷിച്ച് കുവൈത്ത് വഴി യാത്ര തുടരുകയായിരുന്നു.
കഴിഞ്ഞ ജൂൺ ആദ്യവാരത്തിലാണ് ശിഹാബ് മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ തറവാട്ടിൽ നിന്ന് ശിഹാബ് കാൽനട ഹജ്ജ് യാത്ര ആരംഭിച്ചത്. അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയ ഷിഹാബിന്റെ ആദ്യ ലക്ഷ്യം 74 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ നടന്ന് പാക്കിസ്ഥാനിലെത്തി വാഗാ അതിർത്തിയിലൂടെ പാക്കിസ്ഥാനിലെത്തുകയായിരുന്നു. എന്നാൽ, നാല് മാസത്തോളം ഇന്ത്യയിലെ പഞ്ചാബിൽ തങ്ങിയ ശിഹാബ് ട്രാൻസിറ്റ് വിസ ലഭിച്ചതോടെയാണ് ഫെബ്രുവരി ആറിന് പാകിസ്ഥാനിലേക്ക് കടന്നത്. പാകിസ്ഥാൻ വിസയുമായി ബന്ധപ്പെട്ട ചില സങ്കീർണതകൾ കാരണം ഷിഹാബ് അമൃത്സറിലെ അഫിയ കിഡ്സ് സ്കൂളിൽ നാല് മാസത്തോളം താമസിച്ചു.
ഫെബ്രുവരി അഞ്ചിനാണ് പാകിസ്ഥാൻ വിസ അനുവദിച്ചത്. 2023 ലെ ഹജ്ജ് ലക്ഷ്യമാക്കിയാണ് ശിഹാബ് യാത്ര തിരിച്ചത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ഷിഹാബിന് യൂട്യൂബ് ചാനലുമുണ്ട്. ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ സൈതലവി സൈനബ ദമ്പതികളുടെ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ശിഹാബ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.