മാവൂര്‍: പരുന്ത് െകാത്തിയതിനെത്തുടര്ന്ന് ഇളകിയ തേനീച്ചക്കൂട്ടത്തിെന്റ കുത്തേറ്റ് നിരവധി പേര്‍ക്ക് പരിക്ക്. സാരമായി കുത്തേറ്റ ആറുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവൂര്‍ ഗ്രാമപഞ്ചായത്ത് 11ാംവാര്‍ഡില്‍ പനങ്ങോട് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
പൈപ്പ്ലൈന് റോഡരികിലെ മരത്തിലുണ്ടായിരുന്ന തേനീച്ചകളാണ് കൂട്ടില്‍ പരുന്ത് കൊത്തിയതിനെത്തുടര്ന്ന് ഇളകിയതോടെ വഴിയാത്രക്കാരെയും പരിസരവാസികളെയും ആക്രമിച്ചത്. താത്തൂര്‍ സ്വദേശികളായ മൂന്നു പേരെയാണ് ആദ്യം ആക്രമിച്ചത്. ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇതുവഴി സ്കൂട്ടറില്‍ വന്ന പനങ്ങോട് അണ്ടിപ്പറ്റ് അബ്ദുല്‍ ലത്തീഫിനെ (45) ആക്രമിച്ചു. വാഹനം റോഡിലിട്ട് ഓടി അയല്‍ വീട്ടില്‍ അഭയം തേടിെയങ്കിലും പിന്തുടര്ന്ന് കുത്തി.
സാരമായി കുത്തേറ്റതിനെത്തുടര്‍ന്ന് ബോധക്ഷയം സംഭവിച്ച ഇയാളെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. വീട്ടിലുണ്ടായിരുന്ന മുല്ലപ്പള്ളി അബ്ദുല്‍കരീം (50), മകന് സഹല്‍ (25), മന്നിങ്ങാതൊടി സലാഹുദ്ദീന് (22), പുളിയന്‍ചാലില്‍ മിദ്ലാജ് (18), ചെറുവാടി കണ്ണംപറമ്ബില് അന്‍ഷിദ് (21) എന്നിവര്‍ക്കും കുത്തേറ്റു. ഇവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുല്ലപ്പള്ളി വിഷ്ണു, കണ്ണംവള്ളി സുധീഷ് എന്നിവര്‍ക്കും കുത്തേറ്റിട്ടുണ്ട്. മുക്കത്തുനിന്ന് ഫയര്‍ ഫോഴ്സും മാവൂര്‍ പൊലീസും സ്ഥലത്തെത്തി. ഗ്രാമ പഞ്ചായത്ത് അംഗം കെ.സി. വാസന്തി വിജയെന്റ നേതൃത്വത്തില്‍ പൈപ്പ്ലൈന് റോഡില്‍ ഈ ഭാഗത്തൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തി.
രാത്രിയില്‍ കൂട് നശിപ്പിക്കാമെന്ന് തീരുമാനിച്ചെങ്കിലും നിരന്തരമുള്ള പരുന്തിെന്റ ആക്രമണത്തില്‍ വൈകീട്ടോടെ കൂട് താഴെ വീണതോടെയാണ് ഭീതി ഒഴിഞ്ഞത്. രാത്രിയോടെ ദുരന്തനിവാരണ സേനാംഗങ്ങളെത്തി കൂട് പൂര്‍ണമായി നശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.