കോഴിക്കോട്: മർകസ് ഖത്മുല് ബുഖാരി, സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് മർകസ് ഐ ടി ഐയില്‍ നടത്തുന്ന എക്സ്പോക്ക് വ്യാഴാഴ്ച തുടക്കമാവും. വൈവിധ്യങ്ങളും വിസ്മയങ്ങളും ഉള്‍ക്കൊള്ളുന്ന നവീനവും കൗതുകകരവുമായ നിരവധി യന്ത്ര സംവിധാനവും മറ്റും കാണാനും അറിയാനും അവസരമുണ്ടാകും.
വയർലെസ് ഇലക്ട്രിക് വെഹിക്കിള്‍ ചാർജർ, ഹോം ഓട്ടോമേഷൻ, പാസ്സ്വേർഡ് ഹാക്കിംഗ്, നമ്ബർ ട്രാക്കിംഗ് ക്യാമറ, സ്പോർട്സ് വാഹനങ്ങള്‍, ഹ്യൂമൻ ഫോളോവിങ് വെഹിക്കിള്‍, ഡ്രൈവറില്ലാ കാർ, ഫയർ ഫൈറ്റിങ് വാഹനം, വിവിധതരം റോബോട്ടുകള്‍, ഓട്ടോമാറ്റിക് പാർക്കിംഗ് സിസ്റ്റം, ആക്സിഡൻറ് പ്രൊവിഷൻ സിസ്റ്റം, ആന്റി സ്റ്റാറ്റിക് വാന്റിഗ്രാഫ് ജനറേറ്റർ, ടെലി കമ്മ്യൂണിക്കേഷൻ സിസ്റ്റം, ഡിസ്പ്ലേ കമ്യൂണിക്കേഷൻ, ഹെല്‍മെറ്റ് കൂളർ, സ്മാർട്ട്ഫോണ്‍ കൂളർ, ഐസില്‍ നിന്നും വൈദ്യുതി നിർമ്മാണം തുടങ്ങിയ പഠനാർഹമായ നിരവധി പ്രവർത്തന മോഡലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഐ ടി ഐയിലെ മെക്കാനിക്ക് ഡീസല്‍, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്ക്, സർവ്വേയർ, ഓട്ടോമൊബൈല്‍ എൻജിനീയറിംഗ്, ഇലക്ട്രിക്കല്‍ എൻജിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എൻജിനീയറിംഗ് എ സി മെക്കാനിക്, കമ്ബ്യൂട്ടർ എൻജിനീയറിംഗ്, മൊബൈല്‍ ഫോണ്‍ ടെക്നോളജി തുടങ്ങിയ വിവിധങ്ങളായ സ്റ്റാളുകള്‍ക്ക് പുറമേ കെ എസ് ഇ ബി, മില്‍മ, അഗ്രികള്‍ച്ചറല്‍ ഡിപ്പാർട്ട്മെൻറ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ നിരവധി സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് ശനിയാഴ്ച രാത്രി 9 മണി വരെയാണ് എക്സിബിഷൻ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.