വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് സ്വയം തീകൊളുത്തിയ ശേഷം, സഹപാഠിയായ വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ച ഗവേഷണ വിദ്യാർത്ഥി മരിച്ചു. ഔറംഗബാദിലെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഗവേഷണ വിദ്യാർത്ഥിയായ ഗജാനൻ മുണ്ടേയാണ് സ്വയം തീകൊളുത്തി മരിച്ചത് യുവതി 55 ശതമാനം പൊള്ളലോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അസിസ്റ്റന്റ് പ്രൊഫസറെ കാണാൻ വേണ്ടി കോളേജിലെത്തിയതായിരുന്നു വിദ്യാർത്ഥിനി. വിദ്യാർഥിനിയെ പിന്തുടർന്നെത്തിയ മുണ്ടെ പ്രൊഫസറുടെ കാബിനിൽ വിദ്യാർഥിനി കയറിയപ്പോൾ കൂടെ കയറി. കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി. എന്തുകൊണ്ട് തന്നെ വിവാഹം ചെയ്യുന്നില്ലെന്ന് ചോദിച്ച് മുണ്ടെ വിദ്യാർഥിനിയെ കെട്ടിപ്പിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.