തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ദുരഭിമാനക്കൊല. പ്രണയ വിവാഹത്തിന്റെ മൂന്നാം നാൾ, നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു. 24 വയസുകാരനായ മാരിസെൽവവും 20വയസുള്ള കാർത്തികയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെൺകുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വർഷമായി പ്രണയത്തിൽ ആയിരുന്നു മാരി സെൽവവും കാര്‍ത്തികയും. ഇരുവരും ഒരേ ജാതിയിൽപെട്ടവരെങ്കിലും മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നിലായതിനാൽ കാർത്തികയുടെ അച്ഛൻ ബന്ധത്തെ എതിർത്തു. വീട്ടിലെ മൂന്ന് പെണ്മക്കളിൽ മൂത്തയാളായ കാർത്തിക കഴിഞ്ഞ തിങ്കളാഴ്ച വീട് വീട്ടിറങ്ങിയത് തുടർന്ന് പോലീസ് സംരക്ഷണത്തിൽ വിവാഹം രജിസ്റ്റർ ചെയ്തു. മൂന്നാം നാൾ വൈകീട്ടാണ് ആക്രമി സംഘം എത്തിയത്. മൂന്ന് ബൈക്കുകളിൽഎത്തിയ ആറ് പേര് ഇവരുടെ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറി ഇരുവരെയും വെട്ടി കൊന്നു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ബഹളം കേട്ടു അയൽക്കാർ ഓടി എത്തുമ്പോഴേക്കും ആക്രമി സംഘം സ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.