വെള്ളലശ്ശേരി: കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും വെള്ളലശ്ശേരിയിൽ മാത്രം ആയിരത്തോളം വാഴകള്‍ ഒടിഞ്ഞുവീണു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളലശ്ശേരി വയലിലാണ് നേന്ത്രവാഴകള്‍ വ്യാപകമായി നശിച്ചത്. ഒന്നര മാസത്തിനകം വിളവെടുക്കാന്‍ പാകമായ വാഴകളാണ് നശിച്ചത്. ഇവിടെ ഭൂമി പാട്ടത്തിനടുത്ത് കൃഷി ചെയുന്ന കര്‍ഷകരാണ് അധികവും.
പൊന്നാക്കതടത്തില് പ്രകാശനാണ് എറെ നഷ്ടമുണ്ടായത്. ഇദ്ദേഹത്തിന്റെ മാത്രം 500 ഓളം വാഴകളാണ് ഇവിടെ ഒടിഞ്ഞു വീണത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അംഗം വിശ്വൻ വെള്ളലശ്ശേരി, പുളിയാടംകുഴി രാമചന്ദ്രൻ, പാതിരിശ്ശേരി മേലേടത്ത് കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരുടെ വാഴകളും കനത്തമഴയെ തുടർന്ന് ഒടിഞ്ഞുവീണു. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് കൃഷി ഇറക്കിയതെന്നും എന്ത് ചെയ്യണമെന്ന് അറിയാത്ത സാഹചര്യമാണെന്നും പ്രകാശന് പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.