മാവൂർ: യുഡിഎഫ് ഭരിക്കുന്ന മാവൂർ പഞ്ചായത്തിൽ ഇനി ആർ.എം.പി. യുടെ ഊഴം. ആർ.എം.പി. പ്രതിനിധി ടി.രഞ്ചിത്ത് പുതിയ പ്രസിഡണ്ടാകും. നിലവിലെ പ്രസിഡണ്ട് പുലാപ്പടി ഉമ്മർ മാസ്റ്റർ സ്ഥാനമൊഴിഞ്ഞു. കൂടാതെ നിലവിൽ ആരോഗ്യവിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാനായ ടി.രഞ്ചിത്തും സ്ഥാനം രാജി വെച്ചു. മാവൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബ്രിജേഷിനു മുന്നിലാണ് ഇരുവരും രാജി സമർപ്പിച്ചത്.
യുഡിഎഫ് കക്ഷികൾ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ സ്ഥാനമാറ്റം. മുന്നണി ധാരണയനുസരിച്ച് നേതൃസ്ഥാനം ഒന്നര വർഷം പൂർത്തിയാക്കിയതോടെയാണ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്.
വർഷങ്ങളോളം ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന മാവൂർ ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ നിന്നും അട്ടിമറി വിജയം നേടിയ നിലവിലെ ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കൂടിയായ ടി.രഞ്ചിത്ത് വിജയിച്ചത്. ആർ.എം.പി. അംഗമായി ജയിച്ച വ്യക്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് വരുന്നത് ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്.
അഞ്ചു വർഷത്തെ ഭരണത്തിൽ ആദ്യ ഒന്നരവർഷം മുസ്ലിംലീഗിനും തുടർന്നുള്ള ഒരു വർഷം ആർ.എം.പിക്കും ശേഷം രണ്ടര വർഷം കോൺഗ്രസ്നുമാണ് പ്രസിഡണ്ട് പദം. 10 അംഗങ്ങളാണ് മാവൂരിൽ യുഡിഎഫ് ന് ഉള്ളത്. മുസ്ലിം ലീഗ് 5 കോൺഗ്രസ് 2 ആർ.എം.പി 1 എങ്ങനെയാണ് കക്ഷിനില.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.