മാവൂർ: കഴിഞ്ഞ പ്രളയകാലത്ത് സ്കൂളിൽ പോകാൻ കഴിയാതിരുന്ന പതിനാറുകാരിയെ കൈകൾ ബന്ധിച്ചും വായിൽ തുണി തിരുകിയും ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാലക്കാട് അലനല്ലൂർ സ്വദേശി ഹരീഷ് ചന്ദ്രനെ (49) മാവൂർ പോലീസ് അറസ്റ്റ് ചെയ്തു.
2019ലാണ് കേസിന് ആസ്പദമായ സംഭവം. വിചാരണ വേളയിൽ പ്രതി ഹാജരായിരുന്നില്ല. ഗാർഡൻ പണിക്കാരനായ ഇയാൾ മണിപുരത്ത് എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് മാവൂർ പോലീസ് അവിടെയെത്തി അറസ്റ്റ് പിടികൂടുകയായിരുന്നു.
മാവൂർ സി.ഐ കെ. വിനോദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ്, ഷിനോജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ സ്പെഷൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.