മാവൂർ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മാവൂർ പ്രസ് ക്ലബ് അനുശോചിച്ചു. ജനനപക്ഷത്ത് നിന്ന് പ്രവർത്തിച്ച അദ്ദേഹം എന്നും ആൾക്കൂട്ടത്തിന് നടുവിലായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ ഇല്ലാത്ത ഒരു ഉമ്മൻചാണ്ടിയെ മലയാളികൾക്ക് കാണാൻ കഴിയില്ല. അത്രയേറെ ഹൃദയത്തിൽ ഇടം നേടിയ വ്യക്തിത്വമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി റമീൽ റഹ്മാൻ അനുശോചന പ്രമേയത്തിൽ പറഞ്ഞു.
പ്രസ്സ്ക്ലബ് പ്രസിഡന്റ് ശൈലേഷ് അമലാപുരി അധ്യക്ഷനായി. പ്രസ്സ്ക്ലബ് അംഗങ്ങളായ രജിത് മാവൂർ, ഗഫൂർ കണിയാത്ത്, സലാം ചിറ്റാരിപ്പിലാക്കൽ, ഗിരീഷ് പി.കെ ബൈജു, തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് അമീൻ ഷാഫിദ് സ്വാഗതവും ട്രഷറർ ഷമീർ പാഴൂർ നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.