കോഴിക്കോട് : മാവൂർ പ്രസ് ക്ലബ് പുറത്തിറക്കിയ സ്പെഷ്യൽ സപ്ലിമെന്റ് പ്രശസ്ത ചലച്ചിത്ര സംവിധായകൻ വി.എം.വിനു പ്രകാശനം ചെയ്തു. സപ്ലിമെന്റിൽ മാവൂരിന്റെ വ്യാവസായിക-കലാ-സാംസ്കാരിക രംഗങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുന്നതാണ് ഉള്ളടക്കം.
മാവൂർ പ്രസ് ക്ലബ് പ്രസിഡന്റ് ശൈലേഷ് അമലാപുരി അധ്യക്ഷനായി. കുന്നമംഗലം പ്രസ് ക്ലബ് പ്രസിഡന്റ് സിബ്ഗത്തുള്ള, സലാം ചിറ്റാരിപ്പിലാക്കൽ, റമീൽ മാവൂർ, ഗിരീഷ് പി.കെ, അമീൻ ഷാഫിദ്, ലത്തീഫ് കുറ്റിക്കുളം തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം. ഉസ്മാൻ സ്വാഗതവും ട്രഷറർ ഷമീർ പാഴൂർ നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.