കോഴിക്കോട്: ഇതര മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. അവരുടെ സംസ്കാരം പകർത്താതിരിക്കാൻ ശ്രദ്ധിക്കുക.
നമ്മളുൾപ്പെടെ ഇതര മതസ്ഥരുമായി സൗഹൃദം പുലർത്തുന്നത് നമ്മുടെ പാരമ്പര്യമാണെന്നും കാന്തപുരം പറഞ്ഞു. സുന്നി ഐക്യം സ്വാഗതം ചെയ്യുന്നു. അതിന് നൂറാം വാർഷികം തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു.ഉത്തരേന്ത്യയിൽ മുസ്ലിം സമുദായം ഉറങ്ങി കിടക്കുകയാണ്. കേരളത്തിലേത് പോലെ ജനങ്ങളെ ഒന്നിച്ച് സഹകരിപ്പിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ കുറവാണ്. സമസ്തയുടെ 100ാം വാർഷികാഘോഷ പ്രഖ്യാപനങ്ങൾ ഡിസംബർ 30ന് കാസർകോട് ചട്ടഞ്ചാലിൽ നടക്കുമെന്നും കാന്തപുരം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.