മുലയൂട്ടുന്ന അമ്മമാർ ശരിയായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം സംരക്ഷിക്കാൻ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം. മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണത്തിൽ ഏതൊക്കെ ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തേണ്ടതെന്ന് നോക്കാം…
വിറ്റാമിനുകളും ധാതുക്കളും കാർബോഹൈഡ്രേറ്റും നാരുകളും അടങ്ങിയ ഓട്സ് കഴിക്കുന്നത് ഫലപ്രദമാണ്. ഇത് മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ചീര, മുള്ളങ്കി ഇല, ബ്രൊക്കോളി എന്നിവയിൽ നാരുകളും കാൽസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഇരുമ്പ് ആഗിരണം ചെയ്യാനും കുഞ്ഞിന് പോഷക സമ്പുഷ്ടമായ മുലപ്പാൽ നൽകാനും സഹായിക്കുന്നു.
അവക്കാഡോയിൽ ഹൃദയാരോഗ്യത്തിന് നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഈ പഴം വിറ്റാമിനുകളുടെയും പൊട്ടാസ്യത്തിന്റെയും ഉറവിടമാണ്. മുലയൂട്ടുന്ന അമ്മമാർക്ക് ആരോഗ്യം നിലനിർത്താൻ ഇത് സഹായിക്കുന്നു.
പ്രോട്ടീൻ, ഇരുമ്പ്, നാരുകൾ എന്നിവയാൽ സമ്പന്നമായ പയർവർഗ്ഗങ്ങൾ, ബീൻസ് എന്നിവ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഫലപ്രദമായിരിക്കും.
ചിയ വിത്തുകൾ, മത്തങ്ങ വിത്തുകൾ, എള്ള്, സൂര്യകാന്തി വിത്തുകൾ എന്നിവയിൽ ഇരുമ്പ്, കാൽസ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പ് ഇവ നൽകുന്നതിനാൽ അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.