കോഴിക്കോട്: ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ ക്യാമ്ബസാകും. എളമരം കരീം എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 19 ലക്ഷം രൂപ വിനിയോഗിച്ച് ബി.സ്.എൻ.എല്ലിന്റെ സഹകരണത്തോടെയാണ് പദ്ധതി. വിദ്യാർഥികളുടെ അടിസ്ഥാന അക്കാദമിക് സൗകര്യങ്ങൾ വർധിപ്പിക്കുകയും കോളജിനെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്യുന്ന പ്രക്രിയയുടെ ഭാഗമായാണു സൗജന്യ വൈഫൈ പദ്ധതി നടപ്പാക്കുന്നതെന്നു പ്രിൻസിപ്പൽ ഡോ.പി.പ്രിയ പറഞ്ഞു.
പദ്ധതി ഇന്നു വൈകിട്ട് 3ന് എളമരം കരീം എം പി ഉദ്ഘാടനം ചെയ്യും. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷയാകും. വിദ്യാർത്ഥികള്‍ക്ക് ഇന്റർനെറ്റ് സൗജന്യമായി ഉപയോഗിക്കാം. തുടക്കത്തില്‍ വിദ്യാർത്ഥിയ്ക്ക് ഒരു ദിവസം 300 എം.ബി ഡാറ്റ പ്രയോജനപ്പെടുത്താം. വിദ്യാർത്ഥികള്‍ക്ക് സൗജന്യ വൗച്ചറുകള്‍ നല്‍കിയാണ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക. ഗവേഷണ വിദ്യാർത്ഥികള്‍ക്കും അതിഥികള്‍ക്കും പ്രത്യേക വൗച്ചറുകള്‍ നല്‍കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.