കോഴിക്കോട്: ടാറ്റൂ ആർട്ടിസ്റ്റിനെതിരായ മീടൂ ആരോപണത്തിൽ പോലീസ് ശക്തമായ നടപടി സ്വീകരിച്ചതായി വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. സംഭവത്തിൽ സ്ത്രീകൾ പരാതിപ്പെടാൻ മടിക്കരുതെന്നും ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കണമെന്നും അവർ പറഞ്ഞു.
വനിതാ കമ്മിഷന്റെ ചട്ടങ്ങളിൽ കാലാനുസൃതമായ ഭേദഗതികൾ മാർച്ച് 14നകം സമർപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും.നിയമപാലനത്തിലെ അപാകതയാണ് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയിൽനിന്നും ജോലിസ്ഥലത്തുനിന്നും വ്യാപകമായ പരാതികളുണ്ടെന്ന് അവർ പറഞ്ഞു. തൊഴിലിടങ്ങളിൽ ആഭ്യന്തര പരാതി സെൽ ശക്തമാക്കണമെന്നും എന്നാൽ പലയിടത്തും ഇത്തരം സംവിധാനമില്ലെന്നും സതീദേവി പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.