മാവൂർ: മാവൂരിലെയും, സമീപപ്രദേശങ്ങളിലെയും പാട്ടുകാർക്കും, സംഗീത ആസ്വാദകർക്കും ലൈവ് സ്റ്റുഡിയോ സിംഗിംഗ് എക്സ്പീരിയൻസ് നൽകിക്കൊണ്ട് മെലഡി മാവൂർ സിംഗിംഗ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. മാവൂർ ടാക്സി സ്റ്റാൻഡിന് സമീപമുള്ള എം.പി.എച് ബിൽഡിങിലാണ് സ്റ്റുഡിയോ സജ്ജമാക്കിയത്.
ഗായകനും സംഗീത സംവിധായകനുമായ വിജയൻ കോവൂർ ഗാനമാലപിച്ചുകൊണ്ടാണ് സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവഹിച്ചത്. മെലഡി മാവൂർ സിംഗിംഗ് സ്റ്റുഡിയോ സ്ഥാപകനും, ഗായകനുമായ മുരളീധരൻ അധ്യക്ഷത വഹിച്ചു. ഡോ. മനുലാൽ, കവിയും ചിത്രകാരനുമായ ശ്രീകുമാർ മാവൂർ എന്നിവർ സംസാരിച്ചു. രാമമൂർത്തി സ്വാഗതവും, അനൂപ് തൂവക്കാട് നന്ദിയും പറഞ്ഞു. തുടർന്ന് മെലഡി മാവൂർ സിംഗിംഗ് സ്റ്റുഡിയോ കുടുംബാംഗങ്ങളുടെയും, മാവൂരിലെയും സമീപപ്രദേശങ്ങളിലെയും പാട്ടുകാരുടെ സംഗീത വിരുന്നും അരങ്ങേറി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










