ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും നമുക്കിടയിലുണ്ട്. അത് ലൈംഗികതയുടെ കാര്യത്തിലും സമാനം തന്നെ. ലൈംഗികതയെ അനുകൂലമായോ പ്രതികൂലമായോ സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ചെല്ലാം തന്നെ ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത ധാരണകളും വാദങ്ങളും നിലനില്‍ക്കുന്നുണ്ട്.
അത്തരത്തില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒന്നാണ് , പുളി അതിന്റെ കുരു എന്നിവയെല്ലാം കഴിക്കുന്നത് ലൈംഗിക ഉത്തേജനവും, കഴിവും ഇല്ലാതാക്കുമെന്നത്. പ്രത്യേകിച്ച് പുരുഷന്മാരെയാണ് ഇത് ബാധിക്കുകയെന്നും പറയും . എന്നാല്‍ ഏതു ശരിയാണോ ?
വാസ്തവത്തില്‍ പുളിയോ അതിന്റെ കുരുവോ കഴിക്കുന്നത് ലൈംഗികതയെ ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് മാത്രമല്ല, അനുകൂലമായി സ്വാധീനിക്കാന്‍ കഴിവുള്ള പല ഭക്ഷണങ്ങളെ പോലെ തന്നെയാണിവയും. അതായത്, പുളിയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍-സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കാനാണ് സഹായിക്കുക.
ആകെ ആരോഗ്യത്തെ തന്നെ നല്ലരീതിയില്‍ സ്വാധീനിക്കുന്ന പോഷകങ്ങളാണ് പുളിയില്‍ അടങ്ങിയിട്ടുള്ളത്. ഇത് സ്ത്രീകളിലോ പുരുഷന്മാരിലോ ലൈംഗികതയുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിക്കില്ല. മറിച്ച് വൈറ്റമിന്‍ ബി6, മഗ്നീഷ്യം പോലുള്ള വൈറ്റമിനുകളാലും ധാതുക്കളാലും സമ്പന്നമായതിനാല്‍ ഇത് സ്ത്രീകള്‍ക്ക് നല്ലതുമാണ്. വന്ധ്യതയെ തടയാന്‍ സഹായിക്കുന്ന ഘടകങ്ങളാണിവ അതുപോലെ തന്നെ ലൈംഗിക താല്പര്യം കൂട്ടുന്നതിനും ഈ ഘടകങ്ങള്‍ സഹായകം തന്നെ. വൈറ്റമിന്‍-സി ആണ് പുളിയില്‍ കാര്യമായി അടങ്ങിയിരിക്കുന്ന ഒരു ഘടകം. ഇത് പുരുഷന്മാരില് ബീജത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് സഹായകമാണ്. അതുപോലെ തന്നെ ബീജത്തിന്റെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും ഗുണകരമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.