മൈക്രോസോഫ്റ്റിന്റെ ഏറ്റവും മൂല്യമേറിയ പ്രൊഫഷണൽ അവാർഡ് കോഴിക്കോട് സ്വദേശി മുഹമ്മദ് അൽഫാന്. ഇത് രണ്ടാം തവണയാണ് മുഹമ്മദ് അൽഫാനെ മൈക്രോസോഫ്റ്റ് അംഗീകരിക്കുന്നത്. ഡേറ്റാ അനലിസ്റ്റായ മുഹമ്മദ് അൽഫാൻ കുറ്റിച്ചിറ സ്വദേശിയാണ്.
സാങ്കേതിക വൈദഗ്ദ്യവും അറിവും മറ്റുള്ളവര്‍ക്ക് പങ്കിടാന്‍ തയ്യാറാകുന്ന സാങ്കേതിക വിദഗ്ദര്‍ക്ക് മൈക്രോസോഫ്റ്റ് നല്കുന്ന അംഗീകാരമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഡാറ്റാ അനലിസ്റ്റ് വിഭാഗത്തിൽ ഇന്ത്യയിൽ ഇതുവരെ നാല് പേർക്ക് മാത്രമാണ് ഈ അവാർഡ് ലഭിച്ചത്. മൈക്രോസോഫ്റ്റിന്റെ 365 ആപ്ലിക്കേഷൻ വിഭാഗത്തിലാണ് അൽഫാന് അവാർഡ് ലഭിച്ചത്.
അതേസമയം, ഡാറ്റാ അനലിറ്റിക്സിൽ അദ്ദേഹം എഴുതിയ പുസ്തകം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ബിബിഎ ടെസ്റ്റ് ബുക്കാണ്. കഴിഞ്ഞ വർഷവും അൽഫാൻ എംവിപി പട്ടികയിൽ ഇടം നേടിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.