കോഴിക്കോട് : ജൂണ്‍ ഒന്നിന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ ജില്ലാത്തല ഉദ്ഘാടനം മെഡിക്കല്‍ കോളജ് ക്യാമ്ബസില്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. തോട്ടത്തില്‍ രവിന്ദ്രൻ എം.എല്‍.എ അദ്ധ്യക്ഷനാകും. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയാകും. ഡി.ഡി.ഇ മനോജ് മണിയൂര്‍ കുട്ടികളെ വരവേല്‍ക്കും. കൂടാതെ ജില്ലാതല, സബ് ജില്ലാതല, പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോര്പറേഷൻ തല, സ്കൂള്‍ തല പ്രവേശനോത്സവങ്ങള്‍ പ്രത്യേകം നടക്കും. ഇതിനായി എല്ലാ വിദ്യാലയങ്ങളിലും സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.