കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി കുട്ടികൾ കളിക്കാനുള്ള അന്തരീക്ഷം ഒരുക്കേണ്ടതുണ്ട്. അത് ഉടൻ പൂർത്തിയാകും. മറ്റെല്ലാ കാര്യങ്ങളും വനിതാ ശിശുക്ഷേമ വകുപ്പുമായി ബന്ധപ്പെട്ടതാണ്.
വകുപ്പുമായി ആലോചിച്ച് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു . ആറ് പെൺകുട്ടികൾ രക്ഷപ്പെട്ട സംഭവത്തിന് ശേഷം സ്ഥലം സന്ദർശിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.