കോഴിക്കോട്: ഓണക്കാലത്തെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് നഗരഹൃദയത്തിന്റെ ഭാഗമായ സി.എച്ച് മേൽപ്പാലം രണ്ട് ദിവസത്തിനകം ഭാഗികമായി ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരണം നടക്കുന്ന മേൽപ്പാലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സിഎച്ച് മേൽപ്പാലത്തിന് 4.47 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പാലത്തിന്റെ എല്ലാ ജോലികളും പൂർത്തിയാക്കി ഒക്ടോബറിൽ പാലം നാടിന് സമർപ്പിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് സിറ്റി ഡിസിപി കെ ഇ ബൈജു, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അജിത് സി എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷൈനി എൻ വി, അസിസ്റ്റന്റ് എഞ്ചിനീയര്‍ അമല്‍ജിത്, കോണ്ട്രാക്ടര് അനില്‍, ഓവര്‍സിയര്‍ ജിതിൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.