തിരിുവനന്തപുരം : വിവാഹ വാഗ്ദാനം നടത്തി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മോഡലിംഗ് കോറിയോഗ്രാഫർ അറസ്റ്റില്‍. കോഴിക്കോട് കൂടരഞ്ഞി സ്വദേശി ഫാഹിദാണ് (27) പിടിയിലായത്. ടെക്നോപാർക്കിലെ ഐ.ടി ജീവനക്കാരിയുടെ പരാതിയിലാണ് കഴക്കൂട്ടം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കല്‍ നിന്ന് പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്.
ഇൻസ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള പ്രതി ഇതുവഴിയാണ് പെണ്‍കുട്ടികളെ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ഫോണില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










