തിരുവനന്തപുരം∙ സിനിമാ – സീരിയൽ താരം അപർണ നായരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സഞ്ജിത്തിനെതിരെ ആരോപണവുമായി അപർണയുടെ അമ്മ. സഞ്ജിത് അപർണയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി അമ്മ ബീന പറഞ്ഞു. ഇരുവർക്കുമിടയിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. മരിക്കുന്നതിനു തൊട്ടുമുൻപ് വിഡിയോ കോൾ വിളിച്ച് പോവുകയാണെന്നു പറഞ്ഞു. ഇക്കാര്യം സഞ്ജിത്തിനെ അറിയിച്ചെങ്കിലും അവൾ പോയി ചാകട്ടെയെന്നു പറഞ്ഞ് പുറത്തുതന്നെ നിൽക്കുകയാണ് ചെയ്തതെന്ന് അമ്മ ആരോപിച്ചു. ഇളയ കുട്ടിയുമായി വെളിയിൽത്തന്നെ നിന്നു. നീ വാതിൽ ചവിട്ടിത്തുറന്ന് കയറിനോക്കാൻ ഞാൻ പറഞ്ഞു. അങ്ങനെ പറഞ്ഞുപറഞ്ഞ് അവസാനം അര മണിക്കൂറോളം കഴിഞ്ഞാണ് നോക്കിയത്. അപ്പോഴേയ്ക്കും എന്റെ കുഞ്ഞു പോയിരുന്നു’ ‘അമ്മ ബീന പറഞ്ഞു.
മകൾക്ക് എന്താണ് സംഭവിച്ചതെന്ന് അവർക്കു രണ്ടു പേർക്കും തന്നെ അറിയാം. മരിച്ച അന്നു പോലും രാവിലെ ഇവിടെ വന്നിട്ട് സന്തോഷമായിട്ടു തിരിച്ചു പോയതാണ്. വൈകുന്നേരം ആയപ്പോഴേക്കും എന്നെ വിളിച്ചിട്ട്, അമ്മേ ഞാൻ പോവുകയാണെന്നും എന്നെക്കൊണ്ടു പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു. അവർ തമ്മിൽ എന്തോ പ്രശ്നമുണ്ടായി. ഇടയ്ക്കിടയ്ക്കു പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഞാൻ അവളെ സമാധാനിപ്പിക്കും. മോളേ, സമാധാനപ്പെട്, നീ തന്നെ ഉണ്ടാക്കിയെടുത്ത ജീവിതമല്ലേ എന്നെല്ലാം പറയും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








