കോഴിക്കോട്: സംസ്ഥാനത്ത് മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും ആരോഗ്യജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ് വ്യാധിയാണ് മങ്കിപോക്സ് . രോഗമുള്ള എലി, അണ്ണാന്‍, കുരങ്ങ് മുതലായ മൃഗങ്ങളുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവയുമായി സമ്പർക്കമുണ്ടായാല്‍ രോഗം പകരാം. രോഗം ബാധിച്ച മനുഷ്യരില്‍നിന്നും ശരീരസ്രവങ്ങള്‍, ശ്വസന തുള്ളികള്‍, ക്ഷതങ്ങള്‍, കിടക്ക തുടങ്ങിയവ വഴിയും ലൈംഗികബന്ധത്തിലൂടെയും അമ്മയില്‍നിന്ന് പ്ലാസന്റ വഴി കുഞ്ഞിലേക്കും രോഗം പകരാം.
പനി, കഠിനമായ തലവേദന, നടുവേദന, പേശീ വേദന, കഴലവീക്കം, ഊര്‍ജക്കുറവ് എന്നിവയാണ് തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങള്‍. പനി വന്ന് ഒന്ന് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ശരീരത്തില്‍ മുഖത്തും കൈകാലുകളിലുമൊക്കെയായി കുമിളകള്‍ കാണപ്പെടുന്നു. ജനനേന്ദ്രിയം, കണ്‍ജക്റ്റിവ, കോര്‍ണിയ എന്നിവിടങ്ങളിലും ഇത്തരം കുമിളകള്‍ കാണപ്പെടാം. വൈറസ് രോഗമായതിനാല്‍ പ്രത്യേക ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളും പ്രത്യാഘാതങ്ങളും തടയുന്നതിനും ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.