കോഴിക്കോട്: എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥി തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മുക്കം കെഎംസിടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയാണ്. കോഴിക്കോട് അഗസ്ത്യമൂഴിയിലെ വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ താനെ സ്വദേശി റസിൻ (24) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന വിദ്യാർത്ഥികൾ പുറത്തു പോയപ്പോഴാണ് സംഭവം. മുക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും പോലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. മൃതദേഹം വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.