കുന്ദമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊടുവള്ളി തെക്കേപുരയിൽ ടി.കെ. അജ്മൽ (24) ആണ് കുന്ദമംഗലം പോലീസിൻ്റെ പിടിയിലായത്. ഇയാള്‍ ഇപ്പോള്‍ താമസിക്കുന്നത് മുക്കത്താണ്.
കഴിഞ്ഞ 26ന് അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ 14കാരിയെ ഇയാള്‍ തന്റെ മുക്കത്തുള്ള വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാവ് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ, സംഭവം അന്വേഷിചെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഒരു വർഷം മുമ്പ് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.കുന്ദമംഗലം സർക്കിള്‍ ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ്, അഭിലാഷ്, സുരേശൻ, സി.പി.ഒമാരായ വിശോഭ്, സജിത്ത്, രഞ്ജിത്ത് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.