കൊടിയത്തൂർ: മുക്കുപണ്ട പണയ തട്ടിപ്പ് കേസിൽ പ്രതിയായ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്തിന്റെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാന്‍ എല്‍. ഡി. എഫ് കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കേരള ഗ്രാമീണ് ബാങ്കിന്റെ കൊടിയത്തൂർ ശാഖയിൽ നിന്ന് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് വൈസ് പ്രസിഡന്റ്. ബാബു വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയോ യു.ഡി.എഫ്-വെൽഫെയർ പാർട്ടി മുന്നണി ബാബുവിനെ തല് സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യണം.
ഈ ആവശ്യമുന്നയിച്ച് എല്‍.ഡി.എഫ് ഇന്ന് വൈകുന്നേരം 5 ന് പന്നിക്കോട് അങ്ങാടിയില്‍ പ്രതിഷേധ സംഗമം നടത്തും. നാളെ മുതല്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സത്യഗ്രഹ സമരം നടത്താനും തീരുമാനിച്ചു. ജോണി ഇടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഇ. രമേശ് ബാബു, സണ്ണി വെള്ളാഞ്ചിറ, ടി. വി. മാത്യു, ഗുലാം ഹുസ്സയിന്‍, കെ.പി.ചന്ദ്രന്‍ ,കരീം കൊടിയത്തൂര്‍, സി. ടി. സി. അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.