കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയായ യുവതി ജിയറാം ജിലോട്ടിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതോ, അല്ലെങ്കില്‍ കഴുത്ത് ഞെരിച്ചതോ രണ്ടുംകൂടിയോ ആകാം മരണകാരണമെന്നാണ് കണ്ടെത്തല്‍.
കഴിഞ്ഞദിവസം സെല്ലില്‍ രണ്ട് അന്തേവാസികള്‍ തമ്മില്‍ കട്ടിലിനെച്ചൊല്ലിയുണ്ടായ അടിപിടിയിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. പശ്ചിമബംഗാള്‍ സ്വദേശിയായ തസ്മി ബീബി (32) യാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പേരില്‍ മെഡിക്കല്‍ കോളേജ് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ബലപ്രയോഗം നടന്ന് അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ മരണവും ഉണ്ടായിട്ടുണ്ടാകുമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. വയറ്റിനുള്ളില്‍ ഉച്ചഭക്ഷണമാണ് കണ്ടെത്തിയത്. ദഹിച്ചിട്ടില്ലാത്ത ഭക്ഷണമായിരുന്നു വയറിനുള്ളില്‍ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച് ഒരുമണിക്കൂറിനകം മരണം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. മൂന്നു യുവതികളായിരുന്നു ഒരു സെല്ലില്‍ കഴിഞ്ഞത്. ബുധനാഴ്ച വൈകീട്ട് മുതല്‍ ഈ സെല്ലില്‍നിന്ന് ബഹളം കേട്ടിരുന്നു. അത് കഴിഞ്ഞ് രാത്രി 7.30-നും 7.45-നുമിടയിലാണ് മര്‍ദനവും ബലപ്രയോഗവും ഉണ്ടായതെന്നാണ് ദൃക്സാക്ഷികള്‍ പോലീസിന് നല്കിയ വിവരം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.