കർണാടകയിലെ മാണ്ഡ്യയിൽ കോഴിക്കോട് കൂരാച്ചുണ്ട് വട്ടച്ചിറ ഉള്ളിക്കാംകുഴി ജംഷിദ് (25) ദുരൂഹ മരണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കണമെന്നും അതീ സ്മയം പ്രദേശത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് നഗരത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. .
ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഹസീന ധർണ ഉദ്ഘാടനം ചെയ്തു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നൽകി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.