കോഴിക്കോട്: ഓൾ ഇന്ത്യ മിക്സഡ് ബോക്സിംഗ് അസോസിയേഷൻ മുംബൈ താനെയിൽ സംഘടിപ്പിച്ച ദേശീയ മിക്സഡ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മാവൂർ മഹ്ളറ പബ്ലിക് സ്കൂൾ ഇരട്ട സ്വർണം നേടി.
സബ് ജൂനിയർ വിഭാഗത്തിൽ കേരളത്തിനായി ഗോദയിൽ മത്സരിച്ച മഹ്ളറ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി സയ്യിദ് ഹംദാനും ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് മിഖ്ദാദും ആണ് സ്വർണം നേടിയത്.
22 സ്വർണവും 20 വെള്ളിയും നാല് വെങ്കലവും നേടി കേരളം ടൂർണമെൻ്റിൽ രണ്ടാം സ്ഥാനത്തെത്തി. മഹ്ളറ എക്സ്ട്രാ കരിക്കുലർ പ്രോഗ്രാം കോച്ചുമാരായ അഹമ്മദ് കബീർ, നൂറുദ്ദീൻ എന്നിവരുടെ കീഴിലാണ് വിദ്യാർത്ഥികൾ പരിശീലനം നേടിയത്. പാലക്കാട് നടന്ന സംസ്ഥാന മിക്സ് ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ മഹ്ളറക്ക് നാല് സ്വര്‍ണവും മൂന്ന് വെള്ളിയും ലഭിച്ചിരുന്നു.
ദേശീയ-സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ഡയറക്ടർ എൻ.മുഹമ്മദ് അലി, പ്രിൻസിപ്പൽ ഫാഹിദ, മാനേജർ അബ്ദുൽ അസീസ്, വൈസ് പ്രിൻസിപ്പൽ ഗാഗി എന്നിവർ അനുമോദിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.