പത്തനംതിട്ട: ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി വി.കെ സനോജിനെയും തെരഞ്ഞെടുത്തു. പത്തനംതിട്ടയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ട്രഷറര്‍ ആയി അരുൺ ബാബുവിനെ തിരഞ്ഞെടുത്തു. വസീഫ് കോഴിക്കോട് സ്വദേശിയാണ്. നിലവില്‍ എഫ്.എം.എച്ച്.എസ്.എസ് വിഭാഗത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകന് ആണ് വസീഫ്. സി.പിഐ. എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്‍്റ് ആയും ചുമതല നിര്‍വഹിക്കുന്നു. പത്തനംതിട്ടയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സംസ്ഥാന കമ്മിറ്റിയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് ചങ്ങനാശ്ശേരിയില്‍ നിന്നുള്ള ലയ മരിയ ജെയ്സണ്‍ ആണ് സംസ്ഥാന സമിതിയില്‍ ഇടം നേടിയത്. എ.എ റഹീം അഖിലേന്ത്യ പ്രസിഡന്റായതിനെ തുടര്‍ന്ന് ഡിസംബറിലാണ് സനോജ് സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്തിയത്. നിലവില്‍ ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗമാണ് സനോജ്. ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.