കോഴിക്കോട്: നവദമ്പതികൾ ഫറോക്ക് പാലത്തിൽ നിന്ന് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് ചാലിയാറില്‍ ചാടിയത്.
ബോട്ടുകാരാണ് വർഷയെ രക്ഷപ്പെടുത്തിയത്. തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടിയൊഴുക്കിൽ മുങ്ങിത്താഴ്ന്ന ജിതിന് വേണ്ടി തിരച്ചിൽ തുടരുകയാണ്.
ആറുമാസം മുമ്പാണ് ജിതിനും വർഷയും വിവാഹിതരായത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് ഇവർ വീടുവിട്ടിറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. ഫയർഫോഴ്‌സ്, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









