കോഴിക്കോട് സിവിൽ സ്റ്റേഷന്റെ പ്രവർത്തനം പൂർണമായും സ്തംഭിപ്പിച്ച് എൻജിഒ യൂണിയന്റെ സമരം. ജീവനക്കാരുടെ കൂട്ടസ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ചാണ് ആയിരത്തോളം ജീവനക്കാർ അണിനിരന്ന് സമരം നടക്കുന്നത്. കോഴിക്കോട് റവന്യൂ വകുപ്പിലെ 16 ഓഫീസർമാരെ സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാർ കൂട്ടത്തോടെ സമരത്തിനിറങ്ങിയത്. രണ്ട് ഭരണാനുകൂല സംഘടനകളായ സിപിഎമ്മിന്റെ എൻജിഒ യൂണിയനും സിപിഐയുടെ ജോയന്റ് കൗൺസിലും തമ്മിലുള്ള ഉൾപ്പോരാണ് യഥാർത്ഥത്തിൽ സമരത്തിന് പിന്നിൽ
അതെ സമയം ജില്ലാ കളക്ടർ തേജ് ലോഹിത് റെഡ്ഡി കളക്ടറേറ്റിൽ എത്തിയിട്ടില്ല. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ചില യോഗങ്ങൾ നടത്തിയത്. കളക്ടറെ തടയില്ലെന്നും എന്നാൽ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും നേരത്തേ തന്നെ സംഘടനാപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് കളക്ടറേറ്റിന്റെ പ്രധാനപ്രവേശനകവാടത്തിൽത്തന്നെ കൂട്ടത്തോടെ ജീവനക്കാർ നിലയുറപ്പിച്ചിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. കളക്ടർ എത്തിയാൽ ഉടനെ കൂട്ടപ്രതിഷേധത്തിനാണ് നീക്കം. ആയിരത്തോളം ജീവനക്കാരാണ് കളക്ടറേറ്റ് പ്രധാനഗേറ്റ് മുതൽ പ്രധാനകവാടം വരെ നിലയുറപ്പിച്ചിട്ടുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.