കോഴിക്കോട്: നിപ ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തെ അവധി. ക്ലാസുകൾ ഓൺലൈനായി മാത്രമേ നടത്താവൂ എന്നാണ് നിർദേശം. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദ്ദേശം ബാധകമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.
കോഴിക്കോട് കോർപ്പറേഷനിലെ ചെറുവണ്ണൂരിൽ നിപ പോസിറ്റീവ് ആയ വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ചെറുവണ്ണൂരിനെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 1080 പേരുണ്ട്. ഇവരിൽ 327 ആരോഗ്യ പ്രവർത്തകരുണ്ട്. 175 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. ഇവരിൽ 122 പേർ ആരോഗ്യപ്രവർത്തകരാണ്. മലപ്പുറം (22), കണ്ണൂർ (3), വയനാട് (1), തൃശൂർ (3) സ്വദേശികളാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. 10714 വീടുകളിൽ വിവരങ്ങൾ ശേഖരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.